2015, ജനുവരി 20, ചൊവ്വാഴ്ച

മഴ നനഞ്ഞ് മണലാരണ്യം, അല്‍ ഐനില്‍ മഴയും ആലിപ്പഴ വർഷവും
-----------------
അല്‍ ഐന്‍ : തണുപ്പിനു ശക്തി പകർന്ന് തിങ്കളാഴ്ച രാജ്യം ഉണര്‍ന്നെഴുന്നേറ്റത് കനത്ത മഴയിലേക്കും കാറ്റിലേക്കും ആലിപ്പഴ വര്‍ഷത്തിലേക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത് പോലെ ശക്തമായ മഴയും കാറ്റുമാണ് രാജ്യമെങ്ങും അനുഭവപ്പെട്ടത്. ആലിപ്പഴ വര്‍ഷം താമസക്കാര്‍ക്കും സ്വദേശികള്‍ക്കും വേറിട്ട അനുഭവവും പകര്‍ന്നു. അല്‍ ഐനിന്റെ പല ഭാഗങ്ങളിലും തിങ്കളായ്ച്ച വ്യാപക രീതിയിൽ മഴ ലഭിച്ചു. ഇന്നലെ രാവിലെ മുതല്‍ തന്നെ അല്‍ ഐന്‍ നഗരത്തിലും പ്രാന്ത പ്രദേശങ്ങളും ശാമാന്യം നല്ല രീതിയൽ തന്നെ മഴ ലഭിച്ചു , രാവിലെ മുതല്‍ ആകാശം മേഘാവൃതമായിരുന്നു. സുവയ്ഹാൻ , അൽ ഹയർ ,അൽ നാഹിൽ , അൽ ശുവൈബ് എന്നീ സ്ഥലങ്ങളോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിലും ശക്തമായ രീതിയിൽ തന്നെ ആലിപ്പഴ വർഷം ഉണ്ടായി . മരുഭൂമികളും റോഡുകളും ഐസ് കൊണ്ട് മൂടിയ രീതിയൽ തന്നെ കാണപ്പെട്ടു. സ്വദേശികളും വിദേശികളും വാഹനങ്ങളിൽ നിന്നും ഇറങ്ങി മൊബൈലിൽ കാഴ്ച്ചകൾ പകർത്തി കൂട്ടുകാർക്കും , കുടുംഭങ്ങൾക്കും അയച്ചു കൊടുക്കുകയും കിട്ടിയ അവസരം നല്ലത് പോലെ ആസ്വദിക്കുകയും ചെയ്തു.
അല്‍ഐന്‍- ദുബൈ, - അല്‍ഐന്‍- അബൂദബി ഹൈവേകളിലും സുവയ്ഹാനിലും മറ്റു വടക്കന്‍ എമിറേറ്റുകളിലും ആലിപ്പഴ വര്‍ഷമുണ്ടായി. കനത്ത മഴയും കാറ്റും മൂലം റോഡ് ഗതാഗതം പലയിടത്തും സ്തംഭിച്ചു. ഏതാനും അപകടങ്ങളുമുണ്ടായി. രാവിലെ വാഹനങ്ങള്‍ സാവധാനമാണ് റോഡുകളിലൂടെ നീങ്ങിയത്. ചില റോഡുകളില്‍ വെള്ളം പൊങ്ങുകയും ചെയ്തു.
പുലര്‍ച്ചെ മുതല്‍ അനുഭവപ്പെട്ട കനത്ത മഴയും കാറ്റും രാവിലെ 11 വരെ നീണ്ടു. അല്‍ഐനില്‍ നിന്ന് ദുബൈയിലേക്കും അബൂദബിയിലേക്കുമുള്ള പാതകളിലും ട്രക്ക് റോഡിലും പലയിടത്തും ഗതാഗത തടസ്സം അനുഭവപ്പെട്ടു. രാവിലെ ഓഫിസുകളിലേക്കും വിദ്യാലയങ്ങളിലേക്കും പോയവര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി. ആഭ്യന്തര മന്ത്രാലയവും പൊലീസും വാഹന ഡ്രൈവര്‍മാര്‍ക്കും യാത്രികര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. താപനിലയിലും വലിയ കുറവ് അനുഭവപ്പെട്ടു. ഉച്ചയോടെ മഴ അവസാനിച്ചെങ്കിലും അന്തരീക്ഷം മേഘാവൃതമായി തുടരുകയാണ്. ശക്തമായ തണുപ്പും അനുഭവപ്പെടുന്നുണ്ട്. വരുംദിവസങ്ങളിലും മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്.
ചരല്‍ വാരി എറിയുന്നത് പോലെ ആലിപ്പഴമാണ് പലഭാഗത്തും ആദ്യം പൊഴിഞ്ഞത്.
കനത്ത മഴയില്‍ കാഴ്ച മറഞ്ഞ അവസ്ഥയില്‍ സാഹസപ്പെട്ടാണ് ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ ചലിപ്പിച്ചത്. വിതരണ കമ്പനികളിലെ ജീവനക്കാര്‍, നിര്‍മാണ സ്ഥലങ്ങളിലെ തൊഴിലാളികള്‍, പത്ര വിതരണക്കാര്‍ തുടങ്ങിയവരെല്ലാം ഏറെ ശ്രമകരമായാണ് കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ടത്.
സര്‍ക്കാര്‍-സര്‍ക്കേതര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഏറെ വൈകിയാണ് ഓഫിസുകളിലത്തൊനായത്.
- സൈനു അൽ ഐൻ



















2014, ഡിസംബർ 13, ശനിയാഴ്‌ച

അല്‍ഐനില്‍ കെ.എം.സി.സി സല്യൂട്ട് മാര്‍ച്ച്

അല്‍ഐനില്‍ കെ.എം.സി.സി സല്യൂട്ട് മാര്‍ച്ച്



അല്‍ഐന്‍: യു.എ.ഇയുടെ 43ാം ദേശീയദിനാഘോഷ ഭാഗമായി അല്‍ഐനില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ നടത്തിയ സല്യൂട്ട് മാര്‍ച്ച് ശ്രദ്ധേയമായി. യു.എ.ഇ ദേശീയ പതാകയും ഷാളുകളും അണിഞ്ഞ് തൊപ്പി ധരിച്ച ശുഭ്ര വസ്ത്രധാരികളായ 500ഓളം വളണ്ടിയര്‍മാരാണ് മാര്‍ച്ചില്‍ അണിനിരന്നത്. റൊട്ടാന ഹോട്ടലിന്‍െറയും പബ്ളിക് ഗാര്‍ഡന്‍െറയും മധ്യത്തിലുള്ള പൊതു നിരത്തിലൂടെ നീങ്ങിയ സല്യൂട്ട് മാര്‍ച്ചിന് മുന്‍നിരയില്‍ അല്‍ഐന്‍ ഇന്ത്യന്‍ സ്കൂളിന്‍െറ ബാന്‍റ് വാദ്യസംഘവും കണ്ണൂര്‍ ജില്ലാ കെ.എം.സി.സിയുടെ കോല്‍കളി സംഘവും അണിനിരന്നു. അല്‍ഐന്‍ പൊലീസ് മേധാവികള്‍ക്കൊപ്പം കെ.എം.സി.സി. നേതാക്കളായ അഷ്റഫ് വള്ളിക്കണ്ടം, ഹുസൈന്‍ കരിങ്കപ്പാറ,ഹാഷിം തങ്ങള്‍, കെ.പി. ഷാഫി, തസ്വീര്‍ ശിവപുരം, ബീരാന്‍കുട്ടി കാരേക്കാട്, അഷ്റഫ് വളാഞ്ചേരി, മുഹമ്മദ് ആനക്കര, അബ്ദുല്‍ ഹഖ് തൃശൂര്‍, ഇ.കെ. ബക്കര്‍, ഷിഹാബുദ്ധീന്‍ തങ്ങള്‍, സലാം മാസ്റ്റര്‍, ഇസ്മായില്‍ ഹാജി, അബ്ദുറഹ്മാന്‍ ഹാജി കോഴിക്കോട്, ഷഹീദ് തളിപ്പറമ്പ്, ലത്തീഫ് മാസ്റ്റര്‍ കണ്ണൂര്‍, മുത്തലിബ് കാടകോട്ട്, അഷ്റഫ് പടന്ന കടപ്പുറം, ഫൈസല്‍ തൃശൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അല്‍ഐന്‍ പബ്ളിക് ഗാര്‍ഡന്‍െറ മുഖ്യ കവാടത്തിന് മുമ്പില്‍ സമാപിച്ച പരേഡില്‍ അല്‍ഐന്‍ ദാറുല്‍ ഹുദാ വിദ്യാര്‍ഥിനി ജസീലാ ജമാല്‍ ഹാജി നടത്തിയ അറബിയിലുള്ള പ്രസംഗത്തെ പൊലീസ് മേധാവികളും അറബ് പൗരപ്രമുഖരും പ്രത്യേകം പ്രശംസിച്ചു. വളണ്ടിയര്‍മാര്‍ക്ക് പിന്നില്‍ നടന്നുനീങ്ങിയ നൂറുകണക്കിന് വനിതാ കെ.എം.സി.സി. പ്രവര്‍ത്തകരെ മറിയുടീച്ചര്‍, ഷഹനാസ്, നഫീസ ഹുസൈന്‍, ഖദീജാ പള്ളിക്കണ്ടം, സൂറാ സമദ്, റഷീദാ മുത്തലിബ് എന്നിവര്‍ നിയന്ത്രിച്ചു. സമദ് പൂന്താനം, കുഞ്ഞാലസ്സന്‍ ഹാജി, മജീദ് പറവണ്ണ എന്നിവരാണ് മാര്‍ച്ചിന്‍െറ ഏകോപനം നിര്‍വഹിച്ചത്. അല്‍ഐന്‍ ചരിത്രത്തില്‍ പൊതുനിരത്തില്‍ പരേഡ് നടത്താന്‍ ആദ്യമായി പ്രത്യേക അനുമതി ലഭിച്ചത് കെ.എം.സി.സിക്കാണ്.
sainu kurumbathur alain
sainualain@gmail.com









2014, ഡിസംബർ 4, വ്യാഴാഴ്‌ച


ബ്ളൂസ്റ്റാര്‍ കായികോത്സവം നാളെ

അല്‍ഐന്‍: അല്‍ഐനിലെ പ്രമുഖ പ്രവാസി സാംസ്കാരിക സംഘടനയായ ബ്ളൂസ്റ്റാര്‍ ദേശീയദിനാഘോഷത്തിന്‍െറ ഭാഗമായി നടത്തുന്ന 15ാമത് ഫാമിലി സ്പോര്‍ട്സ് ഫെസ്റ്റിവല്‍ വെള്ളിയാഴ്ച അല്‍ഐനിലെ യു.എ.ഇ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ അരങ്ങേറും.
രാവിലെ 8.30ന് വര്‍ണശബളമായ മാര്‍ച്ച്പാസ്റ്റ് അരങ്ങേറും. മേളയില്‍ ഒളിമ്പ്യന്‍ എം.ഡി വല്‍സമ്മ ആയിരിക്കും മുഖ്യാതിഥിയെന്ന് ബ്ളൂസ്റ്റാര്‍ പ്രസിഡന്‍റ് ജോയി തണങ്ങാടനും സെക്രട്ടറി ആനന്ദ് പവിത്രനും അറിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം, അല്‍ഫറാ ഗ്രൂപ്പ് എക്സിക്യൂട്ടീവ് പ്രസിഡന്‍റ് ഡോ.ജവഹര്‍ ഗംഗാരമണി, എന്‍.എം.സി സി.ഇ.ഒ ബി.ആര്‍ ഷെട്ടി തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നും ക്ളബുകളില്‍ നിന്നുമായി നാലായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് മേളയുടെ സാങ്കേതികകാര്യ ചുമതല വഹിക്കുന്ന അബ്ദുല്ല കോയ, ഉണ്ണീന്‍ പൊന്നത്തേ്, ഹുസൈന്‍ സി.പി, സവിതാ നായിക് എന്നിവര്‍ അറിയിച്ചു. സെവന്‍സ് ഫുട്ബാള്‍,വോളിബാള്‍, കബഡി, വടംവലി, ത്രോബോള്‍ തുടങ്ങിയ മല്‍സരങ്ങളാണ് നടക്കുക. മേളയോടനുബന്ധിച്ച രക്തദാന ക്യാമ്പും സൗജന്യ വൈദ്യ പരിശോധനയും ഈ വര്‍ഷവും ഉണ്ടാകും. 

2014, ഡിസംബർ 1, തിങ്കളാഴ്‌ച

യു ,എ. ഇ. ദേശീയ ദിനാഘോഷം അൽ ഐൻ കെ. എം. സി.സി. - പോലീസ് പരേഡിനൊപ്പം





യു ,എ. ഇ. ദേശീയ ദിനാഘോഷം 
അൽ ഐൻ കെ. എം. സി.സി. - പോലീസ് പരേഡിനൊപ്പം 
********************************************************************************




അൽ ഐൻ: 43ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് അൽ ഐൻ പോലീസിൻറെ ഹെഡ് കൊടേസിന്റെ 
മുന്നിൽ അഭ്യന്തര വകുപ്പ് നേതാവികളുടെ നേത്വ്ര് ത്വത്തിൽ നടന്ന ദേശീയ ദിനാഘോഷ പരേഡിൽ അൽ ഐൻ
പോലീസിൻറെ പ്രത്യേക ക്ഷണ പ്രകാരം തൂ വെള്ള വസ്ത്രം ധരിച്ച മുന്നൂറോളം കെ. എം. സി.സി. വലണ്ടിയർമാർ
കെ. എം. സി.സി. ബാനറിനു കീഴിൽ അണി നിരന്നു .
യു ,എ. ഇ. യുടെ കൊടി അടയാളമുള്ള ശാള് ധരിച്ചും യു ,എ. ഇ. യുടെ പതാക വഹിച്ചും നീങ്ങിയ കെ. എം. സി.സി.
ജാഥാ അംഗങ്ങൾ അഭ്യന്തര വകുപ്പി ൻറെ ദേശീയ ദിനാഘോഷ പരേഡിന് മാറ്റ് കൂട്ടി . ജീമി പോലീസ് ഹെഡ് കൊടേസ്
പരിസരത്ത് നിന്ന് ആരംഭിച്ച് അൽ ഐൻ മുനിസിപാലിറ്റി അംഗണത്തിൽ അവസാനിച്ച പരേഡിൽ അൽ ഐനിലെ
പോലീസ് നേതാവികളും വിവിത ഡിപാർട്മെന്റ് തലവന്മാരും പടച്ചട്ട അണഞ്ഞ പോലീസ് പരേഡ് ഗ്രൂപ്പും,
പോലീസിന്റെ അശ്വ സേനാ അംഗങ്ങളും ബേന്റ് വാഗ്യങ്ങളുമായി ചിട്ടയായി നടന്നു നീങ്ങി . കെ. എം. സി.സി.ക്ക്
പുറമേ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റ റിന്റെ ബാനറിനൊപ്പം നടന്നു നീങ്ങിയ ഐ . എസ് .സി. മെമ്പർമാർക്ക്
ഇന്ത്യൻ സോഷ്യൽ സെന്റർ ഭാരവാഹികളായ അഷ്‌റഫ്‌ പള്ളിക്കണ്ടം , റഷൽ മുഹമ്മദ്‌ സാലി , ഈസ .കെ.വി.
ജാബിർ ബീരാൻ , മുബാറക് മുസ്തഫ , സന്തോഷ്‌ , എന്നിവർ നേത്രത്വം നൽകി.
അൽ ഐൻ കെ. എം. സി.സി , പരേടിനു നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ പള്ളിക്കണ്ടം , സംസ്ഥാന പ്രസിഡന്റ് ഹുസൈൻ കരികപ്പാ റ , ജനറൽ സെക്രടറി ഹാഷിം തങ്ങൾ , ട്രഷറർ .കെ. പി. ഷാഹി ,
വൈസ് പ്രസിഡന്റ് മാരായ തസ് വീർ ശിവപുരം , പി.പി. റസാക്ക് ഹാജി , സെക്രടറിമാരായ ബീരാൻ കുട്ടി കരേക്കാട്,
അഷ്‌റഫ്‌ വളാഞ്ചേരി , അബ്ദുൽ ഹഖ് , മുഹമ്മദ്‌ ആനക്കര , സർഘ ധാര സെക്രടറി മഹ മൂദ് ഹാജി , ജില്ലാ നേതാക്കളായ
ശിഹാബുദ്ധീൻ തങ്ങൾ , ഇസ്മായീൽ ഹാജി , സമദ് പൂന്താനം , അഷ്‌റഫ്‌ പടന്ന കടപ്പുറം , ഷഹീദ് കെ.എം. , ഫൈസൽ ത്രിശൂർ , അസ് ലം കാഞ്ഞങ്ങാട് , ഇഖ്ബാൽ പരപ്പ, എന്നിവർ നേത്രത്വം നൽകി ,
ദേശീയ ദിനാഘോഷത്തോടനുബന്ധിചുള്ള കെ. എം. സി.സി. യുടെ പ്രത്യേകമായ സാലൂ ട്ട് മാർച് പന്ത്രണ്ടാം തിയ്യതി വെള്ളിയാഴ്ചയും , രക്ത ധാന ക്യാമ്പ് ഡിസമ്പർ പത്തൊമ്പതാം തിയ്യതിയും അൽ ജാഹിലി പാർക്കിന്റെ പരിസരത്ത് നടക്കുമെ ന്നു അൽ ഐൻ കെ. എം. സി.സി. നേതാക്കൾ അറിയിച്ചു ,
*സൈനു kurumbathoor





alain,,

2014, നവംബർ 29, ശനിയാഴ്‌ച

ദേശീയ ദിനം: നാടെങ്ങും ഒരുക്കങ്ങള്‍ തകൃതി

 
 

ദേശീയ ദിനം: നാടെങ്ങും ഒരുക്കങ്ങള്‍ തകൃതി

.യു.എ.ഇ ദേശീയ ദിനാഘോഷത്തിന്‍റ ഭാഗമായി കൊടി തോരണങ്ങളാല്‍ അലംകൃതമായ അൽഐൻ
സൈനു 
അൽഐൻ: രാജ്യം 43ാം ദേശീയ ദിനാഘോഷത്തിനൊരുങ്ങവെ നാടെങ്ങും ഉത്സവ പ്രതീതി ജനിപ്പിക്കുന്ന ഒരുക്കങ്ങള്‍ തകൃതിയായി. എല്ലാ സ്ഥലങ്ങളിലും അധികൃതരുടെ നേതൃത്വത്തില്‍ നടക്കുന്ന വിപുലമായ പരിപാടികള്‍ക്ക്് പുറമെ തദ്ദേശിയരും മലയാളികളടക്കമുള്ള വിദേശികളും ഒറ്റക്കും കൂട്ടായും ദേശീയദിനത്തിന് പൊലിമയേകാനുള്ള തയാറെടുപ്പുകളിലാണ്. പ്രധാന മന്ദിരങ്ങളെല്ലാം ദീപപ്രഭയില്‍ കുളിച്ചുനില്‍ക്കുകയാണ്. അൽഐനിൽ ഞയറാഴ്ച  രാവിലെ  ആഭ്യന്തര മന്ത്രാലയം നടത്തുന്ന ദേശീയ ദിനാഘോഷത്തില്‍ ഇന്ത്യന്‍ സംസ്കാരം പ്രതിഫലിപ്പിക്കുന്ന ടാബ്ളോയും സാംസ്കാരിക പരിപാടികളും   കെ.എം.സി.സിയുടെ  ആഭിമുഖ്യത്തില്‍ അവതരിപ്പിക്കുമെന്ന്കെ.എം.സി.സി നേതാക്കൾ അറിയിച്ചു.
കോൽക്കളി ,ദഫ് , ബാന്റ് സെറ്റ് ,എന്നിവയുടെ അകമ്പടിയോടെ പന്ത്രണ്ടാം  തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന്  അൽ ജാഹിലി  പാർക്കിന്റെ  പരിസരത്ത് പൊതുനിരത്തിലൂടെ ഘോഷ യാത്ര നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്തൊമ്പതാം  തിയ്യതി  വൈകുന്നേരം  നാലിന്  രക്ത ധാന ചടങ്ങും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
 










 


 

ദേശീയ ദിനാഘോഷം അൽ ഐൻ നഗരം ആഘോഷ തിമർപ്പിൽ,,,,,,,

ദേശീയ ദിനാഘോഷം അൽ ഐൻ നഗരം ആഘോഷ തിമർപ്പിൽ,,,,,,,
നാടെങ്ങും ഒരുക്കങ്ങള്‍ തകൃതി,,,,,,,,,

അൽഐൻ: രാജ്യം 43ാം ദേശീയ ദിനാഘോഷത്തിനൊരുങ്ങവെ നാടെങ്ങും ഉത്സവ പ്രതീതി ജനിപ്പിക്കുന്ന ഒരുക്കങ്ങള്‍ തകൃതിയായി. എല്ലാ സ്ഥലങ്ങളിലും അധികൃതരുടെ നേതൃത്വത്തില്‍ നടക്കുന്ന വിപുലമായ പരിപാടികള്‍ക്ക്് പുറമെ തദ്ദേശിയരും മലയാളികളടക്കമുള്ള വിദേശികളും ഒറ്റക്കും കൂട്ടായും ദേശീയദിനത്തിന് പൊലിമയേകാനുള്ള തയാറെടുപ്പുകളിലാണ്. പ്രധാന മന്ദിരങ്ങളെല്ലാം ദീപപ്രഭയില്‍ കുളിച്ചുനില്‍ക്കുകയാണ്. അൽഐനിൽ ഇന്ന് രാവിലെ 8.30ന്ന് ആഭ്യന്തര മന്ത്രാലയം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പോലീസ് പരേഡിൽ ഇന്ത്യന്‍ സംസ്കാരം 
പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക പരിപാടികളും അൽ ഐൻ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കുമെന്ന്ജനറൽ സെക്രടറി അറിയിച്ചു. ഡിസമ്പർ പന്ത്രണ്ടാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് കോൽക്കളി ,ദഫ് , ബാന്റ് സെറ്റ് ,എന്നിവയുടെ അകമ്പടിയോടെ അൽ ജാഹിലി പാർക്കിന്റെ പരിസരത്ത് പൊതുനിരത്തിലൂടെ സലൂട്ട് മാർച്ച് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. ഡിസമ്പർ പത്തൊമ്പതാം തിയ്യതി വൈകുന്നേരം നാലിന് നൂറു കണക്കിന് കെ.എം സി.സി. പ്രവർത്തകർ രക്തം ധനം ചെയ്യും , അൽ ഐൻ തവാം ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് രക്ത ധാന ചടങ്ങു സംഘടിപ്പിച്ചിരിക്കുന്നത് ..